കക്കട്ടില്‍: ജില്ലാതല പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ യൂത്ത് ബോയ്‌സ്, യൂത്ത് ഗേള്‍സ്, സീനിയര്‍ മെന്‍, സീനിയര്‍ വുമന്‍ കാറ്റഗറികളില്‍ വിജയിച്ച് കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് കക്കട്ടിലെ പെര്‍ഫോമിറ്റ്‌സ് ഫിറ്റ്‌നസ് കേന്ദ്രത്തിലെ പരിശീലകര്‍
യോഗ്യത നേടി. മുഹമ്മദ് അംജദ്, ടി മുഹമ്മദ്, പി.ആദിത്യന്‍, കെ.സാനിയ, കെ.ഷിബിന്‍, പി.റംഷീല ഫവാസ് തുടങ്ങിയവരാണ് യോഗ്യത നേടിയത്. കോച്ച് പി.ഫവാസിയാണ് ഇവരെ പരിശീലിപ്പിച്ചത്
