വടകര: മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പൂവാടന്‍ഗേറ്റ് അടിപ്പാതയിലൂടെ വാഹനങ്ങള്‍ പോകാന്‍ അവസരം ലഭിച്ചതോടെ നാട്ടുകാര്‍ തികഞ്ഞ ആഹ്ലാദത്തില്‍. കുരിയാടി, ആവിക്കല്‍, കസ്റ്റംസ്റോഡ്, മുകച്ചേരി തുടങ്ങിയ പടിഞ്ഞാറന്‍
മേഖലയിലുള്ളവര്‍ക്ക് വീരഞ്ചേരി, പെരുവാട്ടുംതാഴ ഭാഗങ്ങളില്‍ എളുപ്പം എത്തിപ്പെടാന്‍ അടിപ്പാത തുണയായി. ഇതിലെ സന്തോഷ സൂചകമായി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മക ജനകീയ ഉദ്ഘാടനം സംഘടിപ്പിച്ചു. ശിങ്കാരി മേളത്തിന്റെ
അകമ്പടിയോടെ ആക്ഷന്‍ കമ്മിറ്റി ചെയര്മാന് പി.മഹമൂദ് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പെടെ ധാരാളം പേര് പരിപാടിയില്‍ പങ്കെടുത്തു. മധുര വിതരണവുമുണ്ടായി.
അടിപ്പാതയില്‍ ജോലി ബാക്കി കിടക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ക്കു പോകാന്‍ സൗകര്യം ലഭിച്ചത് വലിയ ആശ്വാസമാണ്. ഇത്
കണക്കിലെടുത്താണ് നാട്ടുകാര്‍ റെയില്‍വെക്ക് അഭിവാദ്യം അര്‍പിച്ച് ജനകീയ ഉദ്ഘാടനം നടത്തിയത്.
ഇപ്പോഴും അടിപ്പാതക്കുള്ളില്‍ നിലക്കാത്ത ഉറവയുള്ളത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും വാഹനങ്ങള്‍ ഇതിലൂടെതന്നെ മറുഭാഗം പിടിക്കുകയാണ്. നിര്‍മാണ പ്രവൃത്തിയുടെ സിംഹഭാഗവും മാസങ്ങള്‍ക്കു മുമ്പേ പൂര്‍ണമായിരുന്നെങ്കിലും വെള്ളം കെട്ടിനില്‍ക്കുന്ന കാരണത്താല്‍ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ഇതിനു പരിഹാരമെന്ന നിലയില്‍ സമീപത്ത് പ്രത്യേകതരം കിണര്‍ നിര്‍മിച്ചു. അടിപ്പാതക്കുള്ളില്‍ നിന്ന് ഇതിലേക്ക് എത്തുന്ന വെള്ളം മോട്ടോര്‍ ഉപയോഗിച്ച്
കിണറില്‍ നിന്ന് പുറന്തള്ളുകയാണ് ചെയ്യുന്നത്.
അടിപ്പാതയിലെ വെള്ളത്തിന്റെ ഉറവ പൂര്‍ണമായി അടക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇത് ഗ്രൗട്ട് ചെയ്ത് അടക്കുന്ന വിദഗ്ധര്‍ ഈരോഡ് നിന്നെത്തുകയും ഇതു സംബന്ധിച്ച പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രവൃത്തിയിലൂടെ ഉറവ പൂര്‍ണമായും നിലക്കുമെന്നാണ് കരാറുകാരനും ജോലിക്കാരും പറയുന്നത്.
2021 മാര്‍ച്ച് 31നാണ് അടിപ്പാത പണിയുന്നതിനു വേണ്ടി പൂവാടന്‍ ലവല്‍ക്രോസ് എന്നന്നേക്കുമായി അടച്ചത്. ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകുമെന്നായിരുന്നു റെയില്‍വെയുടെ വാഗ്ദാനമെങ്കിലും നാട്ടുകാര്‍ക്ക് അടിപ്പാത ഉപയോഗിക്കാന്‍ മൂന്നര വര്‍ഷം
കാത്തിരിക്കേണ്ടി വന്നു. രണ്ടു കോടിയില്‍ തീരേണ്ട പ്രവൃത്തി അതുകൊണ്ടുതന്നെ നാലു കോടി പിന്നിട്ടു. ഏതായാലും വാഹനങ്ങള്‍ പോകുന്നതിന് അവസരം ലഭിച്ചത് നാട്ടുകാരില്‍ അതിയായ സന്തോഷത്തിനും ആശ്വാസത്തിനും വഴിയൊരുക്കി.
ഇനി അടിപ്പാതക്കു മീതെ മേല്‍ക്കൂര നിര്‍മിക്കേണ്ടതുണ്ട്. വെളിച്ചത്തിന്റെ സംവിധാനവും വേണം. കിഴക്കു ഭാഗത്ത് പണിത കോണിപ്പടിയുടെ അടിഭാഗം പൂര്‍ണമായിട്ടില്ല. ഇക്കാര്യങ്ങള്‍ ചെയ്യുന്നതോടെയാണ് പൂവാടന്ഗേറ്റിലെ അടിപ്പാതയുടെ നിര്‍മാണം പൂര്‍ണമായെന്ന് പറയാനാവൂ. അതിനു ശേഷമായിരിക്കും ഔദ്യോഗിക ഉദ്ഘാടനം.