വടകര: വടകരയിലെ അള്‍ട്ടിമേറ്റ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
ആവേശമായി. അള്‍ട്ടിമേറ്റ് മോര്‍ണിംഗ് ബാച്ച് അംഗങ്ങള്‍ നടത്തിയ ടൂര്‍ണമെന്റില്‍ ഫെതര്‍ ഫൈറ്റേഴ്സ്, സ്മാഷ് മാനിയാക്സ്, സ്റ്റോം ചേസേഴ്സ് എന്നീ ടീമുകള്‍ മാറ്റുരച്ചു. കംഫര്‍ട്ട് ട്രാവല്‍സ് ഉടമ ഫിറോസ് സ്പോണ്സര് ചെയ്ത സ്മാഷ് മാനിയാക്സ്
ചാമ്പ്യന്മാരായി. സ്റ്റോം ചേസേഴ്സിനാണ് രണ്ടാം സ്ഥാനം. വടകര പോലീസ് സബ് ഇന്‍സ്പെക്ടര്‍ മനോജ് ട്രോഫിയും അവാര്‍ഡുകളും സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കു വേണ്ടി ഷംനാദ് പുരസ്കാരം ഏറ്റുവാങ്ങി.
വടകര പോലീസ് കണ്ട്രോള് റൂമിന്റെ ചുമതലയുള്ള രംഗീഷ് കളിക്കാരുമായി പരിചയപ്പെട്ടു. ആര്.ആര്. മുസ്തഫ ആശംസകള്‍ നേര്‍ന്ന ചടങ്ങില്‍ ഇംതിയാസ് സ്വാഗതം പറഞ്ഞു.

വടകര പോലീസ് കണ്ട്രോള് റൂമിന്റെ ചുമതലയുള്ള രംഗീഷ് കളിക്കാരുമായി പരിചയപ്പെട്ടു. ആര്.ആര്. മുസ്തഫ ആശംസകള്‍ നേര്‍ന്ന ചടങ്ങില്‍ ഇംതിയാസ് സ്വാഗതം പറഞ്ഞു.