വടകര: പള്ളിയിലെ ഇമാമിനെ കബളിപ്പിച്ച് ഇന്വേര്ട്ടര് ബാറ്ററിയുമായി വിരുതന് കടന്നുകളഞ്ഞു. വടകരയില്‍ ഒന്തം
ഓവര്‍ബ്രിഡ്ജിനു സമീപത്തെ അങ്ങാടിപ്പള്ളിയിലാണ് സംഭവം.
ഒരാഴ്ച മുമ്പാണ് ഇന്വേര്ട്ടര് ബാറ്ററി റിപ്പയര്‍ ചെയ്യാന്‍ പള്ളി കമ്മിറ്റി സെക്രട്ടറി പറഞ്ഞെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഒരു യുവാവ് ഉച്ചയോടെ ഇമാമിന്റെ അടുക്കലെത്തിയത്. പള്ളിയിലെ വയറിംഗ് മാറ്റുന്നതിനെ കുറിച്ച് ആലോചന നടക്കുകയാണ്. ഇതിനിടയിലാണ് യുവാവ് എത്തിയത്. ബാറ്ററി എവിടെയാണെന്നു ചോദിച്ചത് കേട്ട് മറ്റൊന്നും ചിന്തിക്കാതെ ഇമാം ബാറ്ററി കാണിച്ചുകൊടുത്തു. നല്ല ഭാരമുള്ളതിനാല്‍ ബാറ്ററി പിടിച്ചു കൊടുക്കാന്‍ ഇമാമും സഹായിച്ചു. യുവാവ് ബാറ്ററി സ്കൂട്ടറില്‍ കയറ്റി യാതൊരു സങ്കോചവുമില്ലാതെ കൊണ്ടുപോവുകയും ചെയ്തു.
വെള്ളിയാഴ്ച ജുമുഅ നിസ്കാരം നടക്കുമ്പോള്‍ കറന്റ് പോയാല്‍ ബുദ്ധിമുട്ടുമല്ലോ എന്നോര്‍ത്താണ് ബാറ്ററി തിരിച്ചെത്തിക്കാത്ത കാര്യം ഇമാം പള്ളി സെക്രട്ടറിയെ അറിയിക്കുന്നത്. താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം ഇമാം അറിയുന്നത്. പതിനയ്യായിരം രൂപ വിലയുള്ള 1500 വാട്സിന്റെ ഇന്വേര്ട്ടര്
ബാറ്ററിയുമായാണ് വിരുതന് കടന്നുകളഞ്ഞത്. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസില്‍ പരാതി നല്‍കുമെന്ന് സെക്രട്ടറി കെ.പി.സലീം പറഞ്ഞു.