വടകര: പി.എം.മണി രചിച്ച് നൗറാ ബുക്സ് പ്രസിദ്ധീകരിച്ച ‘UNLIKE THE SEA BRIDGE’എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം കെ.കെ.രമ
എംഎല്‍എ പ്രകാശനം ചെയ്തു. ഗാനരചയിതാവ് ഇ.വി.വത്സന് പുസ്തകം ഏറ്റുവാങ്ങി. വടകര ക്രിസ് അവന്യു ഹാളില്‍ നടന്ന ചടങ്ങില്‍ വത്സലന്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. ജയശങ്കര്‍ കീഴായി പുസ്തക പരിചയം നടത്തി. റസാക്ക് കല്ലേരി, പി.എം.മണി, പുറന്തോടത്ത് ഗംഗാധരന്, പി.പി.രാജന്, കുട്ടികൃഷ്ണന് നാരായണ നഗരം, ഡോ.ശശികുമാര്‍, മണലില്‍ മോഹനന് എന്നിവര്‍ സംസാരിച്ചു.
വടകര അടക്കാത്തെരു സ്വദേശിയായ പി.എം.മണി റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്.

വടകര അടക്കാത്തെരു സ്വദേശിയായ പി.എം.മണി റിട്ട.എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്.