നദാപുരം: സുന്നി യുവജന ഫെഡറേഷന് പതിനാറാമത് പൊതുസഭ നാദാപുരത്ത് ജാമിഅ: ഫലാഹിയ്യ ക്യാമ്പസില്‍ സമാപിച്ചു.
കേരളത്തിലെ പതിനാലു ജില്ലകള്‍ക്കു പുറമേ കര്‍ണാടകയിലെ ദക്ഷിണ കന്നട, തമിഴ്നാട്ടിലെ നീലഗിരി ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളാണ് രണ്ടുദിവസമായി നടന്ന സഭയില്‍ പങ്കെടുത്തത്. രണ്ടു ദിവസങ്ങളിലായി നടന്ന സഭയില്‍ മുതിര്‍ന്ന പണ്ഡിതരുടെ സജീവ സാന്നിധ്യം, സംഘടനാ ശാക്തീകരണ പദ്ധതികളുടെ ചര്‍ച്ചകള്‍, പുതിയ ഭരണ സമിതിയുടെ പ്രഖ്യാപനം എന്നിവ നടന്നു.
അതിക്രൂരമാം വിധം വംശീയ ഉന്മൂലനത്തിന് ഇരയാക്കപ്പെടുന്ന പാലസ്തീന് ജനതയുടെ നിശ്ചയദാര്‍ഡ്യവും ഭീകരരാഷ്ട്രമായ ഇസ്രായേല്‍ ഭരണകൂടത്തിനെ സ്ഥൈര്യപൂര്‍വ്വം അവര്‍ നടത്തുന്ന ചെറുത്തുനില്‍പ്പും പോരാട്ടവും വിസ്മയാവഹമാണെന്ന് പൊതുസഭയില്‍ അവതരിപ്പിച്ച പാലസ്ഥീന് ഐക്യദാര്‍ഢ്യ പ്രമേയം അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിലെ സംഭലില്‍ നടന്ന പോലീസ്
വെടിവെപ്പും തുടര്‍ന്നുണ്ടായ മനുഷ്യഹത്യയും സംഘര്‍ഷങ്ങളും സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നതും അത്യന്തം ഹീനവുമാണെന്ന് സഭ അംഗീകരിച്ച മറ്റൊരു പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് ശൈഖുനാ കെ കെ കുഞ്ഞാലി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി.
സയ്യിദ് ഹസന് സഖാഫ് തങ്ങള്‍ കൊടക്കല്‍, സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍, സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, ഒ പി മുജീബ് വഹബി, സൂപ്പി മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു.