അരൂര്‍: ആദ്യകാല വ്യാപാരിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന മഞ്ചാങ്കാട്ടില്‍ എം.കെ.കുഞ്ഞിക്കണാരന്റെ ആറാം ചരമ
വാര്‍ഷിക വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ വീട്ടു വളപ്പിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി ശ്രീലത, കണ്ടോത്ത് റീത്ത, പാര്‍ട്ടി നേതാക്കളായ കെ സജീവന്, പി അജിത്ത്, എം.കെ ഭാസ്കരന്, ചെത്തില്‍ കുമാരന്, പാറോള്ളതില്‍ അബ്ദുല്ല, പി.കെ കണാരന്, പി പ്രകാശന്, കണ്ടോത്ത് ശശി, പി സോമന് എന്നിവര്‍ സംബന്ധിച്ചു.
