മൊകേരി: സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ ഒന്നാം ചരമവാര്‍ഷികം മൊകേരിയില്‍ ആചരിച്ചു.
കാലത്ത് സിപിഐപ്രവര്ത്തകര് മൊകേരി അങ്ങാടിയില്‍ പ്രകടനം നടത്തി. ഭൂപേശ് മന്ദിരത്തില്‍ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു പതാക ഉയര്‍ത്തകയും അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു. ടി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. റീന സരേഷ്, എം.പി.കുഞ്ഞിരാമന്, വി.വി.പ്രഭാകരന്, സി. നാരായണന് പ്രസംഗിച്ചു. പ്രകടനത്തിന് സി.പി.ബാലന്, ടി.പി.രാജീവന്, പി.ലയ, സി.നിധീഷ് എന്നിവര്‍ നേത്യത്വം നല്കി.
