കുറ്റ്യാടി: വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ കുറ്റ്യാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ കെഎസ്ഇബി ഓഫീസിനു മുന്നില്‍ പ്രതിഷേധാഗ്നി തീര്‍ത്തു. കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ.എം.അസ്ഹര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുല്‍ ചാലില്‍ അധ്യക്ഷനായി. എസ്.എസ്.അമല്‍ കൃഷ്ണ, വി.പി.അലി, പി.ബബീഷ്, കെ.വി.സജീഷ്, കെ.ജെ.അശ്വന്ത്, ഒ.പി.സുഹൈല്‍, എം.അമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
