അഴിയൂര്‍: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുക്കാളി ടൗണില്‍ പ്രതിഷേധ പ്രകടനവും
പൊതുയോഗവും നടത്തി. അഴിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ബബിത്ത് തയ്യില്‍, ഇ.കമല, ടി സി രാമചന്ദ്രന്, കെ പി രവീന്ദ്രന്, കെ പി വിജയന്, എം. പ്രഭുദാസ്, കെ.പി. ജയകുമാര്‍, കെ വി ബാലകൃഷ്ണന്, രാജേഷ് അഴിയൂര്‍, സിറാജ് മുക്കാളി, എ അരവിന്ദന്, കെ.കെ. ഷെറിന് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പുരുഷു രാമത്ത്, നസീര്‍ വീരോളി, ഷെഹീര്‍ അഴിയൂര്‍, എന്‍.ധനേഷ്, കെ.പി.ചന്ദ്രന്, സജിത്ത് കൂടക്ക, ടി.ടി. ബാബുരാജന് എന്നിവര്‍ നേതൃത്വം നല്കി.
