അഴിയൂര്‍: ആസ്യ റോഡില്‍ കല്യാണ വീടിന് സമീപത്ത് കളിച്ചു കൊണ്ടിരുന്ന പിഞ്ചു ബാലന് തെരുവുനായയുടെ കടിയേറ്റു. ആസ്യ
റോഡിലെ സുബൈദ മന്‍സില്‍ ഫൈസലിന്റെയും സുമയ്യയുടെയും മകന് ഹിലറിയക്കാണ് കടിയേറ്റത്. മുഖവും ചെവിയും നായ കടിച്ചു പറിച്ചു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരക്കാണ് സംഭവം.
കുട്ടിയുടെ നിലവിളി കേട്ട് കല്യാണ വീട്ടില്‍ നിന്ന് ഓടിക്കൂടിയ യുവാക്കള്‍ നായയെ തല്ലിയോടിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പ്ലാസ്റ്റിക്ക് സര്‍ജറി ചികിത്സ നടത്തേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.