പുറമേരി: മുതുവടത്തൂര്‍ വിവിഎല്‍പി സ്കൂള്‍ കഴിഞ്ഞ വര്‍ഷത്തെ 12 എല്‍എസ്എസ് വിജയികളെയും ഈ വര്‍ഷത്തെ
കലോത്സവ, ശാസ്ത്ര, ഗണിത, പ്രവൃത്തി പരിചയ മേളകളിലെ വിജയികളയും അനുമോദിച്ചു. ചോമ്പാല എഇഒ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പ്രേംജിത്ത് സി പി അധ്യക്ഷനായി. ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങള്‍ പിടിഎ വൈസ് പ്രസിഡന്റ് ശരണ്യ ലിജിന്‍ ഹെഡ്മിസ്ട്രസ് സി.വി.ഷാകിനിക്ക് കൈമാറി. ഈ അധ്യയന വര്‍ഷത്തെ ഒന്നാം തരത്തിലെ കുഞ്ഞുമക്കളുടെ കഥകളും കവിതകളും അടങ്ങിയ പുസ്തകം എഇഒ പ്രകാശനം ചെയ്തു.
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി സൈബര്‍ സുരക്ഷയെ കുറിച്ച് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് ബോധവത്കരണ ക്ലാസെടുത്തു. കെ കെ ബാബു, കെ കെ ബാലന്, എംപിടിഎ പ്രസിഡന്റ് നിസി, കെജിപിടിഎ പ്രസിഡന്റ് രാഗി
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി റഷീദ് നന്ദി പറഞ്ഞു.