
പേരാമ്പ്രയിലെയും വടകരയിലെയും യുവാക്കള്‍ ഉള്‍പെടെ നിരവധി പേര് അനുരാഗ് അടങ്ങിയ സംഘത്തിന്റെ തൊഴില്‍തട്ടിപ്പിന്

കൂത്താളി പനക്കാട് മാമ്പള്ളി അബിന്‍ ബാബു, മണിയൂര്‍ എടത്തുംകര ചാത്തോത്ത് അഭിനവ് സുരേഷ്, കുറുന്തോടി പൂളക്കൂല്താഴ അരുണ്‍, പിലാവുള്ളതില്‍ സെമില്‍ദേവ്, പതിയാരക്കരയിലെ ചാലുപറമ്പത്ത് അഭിനന്ദ്, എടത്തുംകര കല്ലായിമീത്തല്‍ അശ്വന്ത്

കോടികള്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കായി പോലീസ് വലവിരിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതി അനുരാഗ് കമ്പോഡിയയില്‍ നിന്ന് കഴിഞ്ഞ ദിവസം നെടുമ്പാശേരിയില്‍ എത്തിയതും കസ്റ്റഡിയിലായതും. ഇത്തരം തട്ടിപ്പുകള്‍ മുമ്പും നടത്തിയിട്ടുള്ള ആളാണ് അനുരാഗെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരില്‍ പേരാമ്പ്രയിലെ കേസിന് പുറമെ വടകരയില്‍ നാലു കേസുകളും പൊന്നാനി, ആലുവ വെസ്റ്റ് എന്നിവിടങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊഴിലന്വേഷകരില്‍ നിന്ന് 2000 ഡോളര്‍ (ഏകദേശം 1,70.000 രൂപ) വീതം സംഘം കൈക്കലാക്കിയതായാണ് വിവരം.
വാഗ്ദാനം ചെയ്തത് ഐടി കമ്പനിയില്‍ ജോലി
തായ്ലന്റിലെ പരസ്യ കമ്പനികളിലും ഐടി കമ്പനികളിലുമാണ് ജോലിയെന്ന് പറഞ്ഞാണ് യുവാക്കളെ കൊണ്ടുപോയത്. തായ്ലാന്റില് എത്തിയശേഷമാണ് കംബോഡിയയിലാണ് ജോലി എന്നുപറയുന്നത്. അതാവട്ടെ സൈബര്‍ തട്ടിപ്പും. ഇത്തരം നിയമവിരുദ്ധപ്രവര്‍ത്തനം ചെയ്യുന്ന കമ്പനിയാണ് കംബോഡിയയിലേത്. ഈ ജോലി ചെയ്യാന്‍ വിസമ്മതിച്ചതോടെ ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടിവന്നത്. ഇരുമ്പ് ദണ്ഡ്കൊണ്ടുപോലും തല്ലി. മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ ടാക്സിഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെട്ട് കംബോഡിയയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തുകയായിരുന്നു. തുടര്‍ന്നാണ് നാട്ടിലേക്കുള്ള രക്ഷപ്പെടല്‍.
മനുഷ്യക്കടത്ത്, തടവില്‍ പാര്‍പ്പിക്കല്‍, പണത്തിന് വേണ്ടി തട്ടികൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് അനുരാഗ് ഉള്‍പെടെയുള്ള സംഘത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.