വടകര: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് അനുഭവപ്പെടുന്ന ഗതാഗതകുരുക്കിനു പരിഹാരം കാണുന്നതിനായി കലക്ടര്‍
യോഗം വിളിച്ച് ചേര്‍ക്കണമെന്ന് താലൂക്ക് വികസനസമിതി ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിക്കണമെന്ന് സമിതി അംഗം പി.സുരേഷ് ബാബുവാണ് ഉന്നയിച്ചത്. അഴിയൂര്‍-വെങ്ങളം ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയാകേണ്ട സമയ പരിധി കഴിഞ്ഞു. പ്രവൃത്തിയില്‍ നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. ജനപ്രതിനിധികള്‍ പറയുന്നതു പോലും ആരും ശ്രദ്ധിക്കുന്നില്ല. വടകര നഗരത്തിലെ ഗതാഗതം ഏറെ ദുഷ്കരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുക്കാളിക്കും ചോമ്പാല്‍ ബ്ലോക്ക് ഓഫിസിനുമിടയല് സര്‍വീസ് റോഡോ മറ്റ് ബദല്‍ സംവിധാനമോ വേണമെന്ന് ആവശ്യമുയര്‍ന്നു. 352 മീറ്ററിലാണ് പകരം സംവിധാനം നിഷേധിച്ചത്. ടോള്‍ പ്ലാസ ഈ ഭാഗത്ത് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസ് റോഡ് മുടക്കത്തിന് കാരണം. റോഡിന് ഇരുവശത്തുമുള്ളവരുടെ പ്രശ്നം സമിതി അംഗം പ്രദീപ്
ചോമ്പാലയാണ് ഉന്നയിച്ചത്. ദേശീയ പാതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കലക്ടറുടെ ശ്രദ്ധയില്‍ കൊണ്ടു വരുമെന്ന് കെ.കെ രമ എംഎല്‍എ പറഞ്ഞു. കുട്ടികളുടെ ടെപ്പ് വണ്‍ ഡയബറ്റിക്സ് രോഗം മൂലം പ്രശ്നം നേരിടുന്നവര്‍ക്ക് വിവിധ കാര്യങ്ങള്‍ക്കുള്ള കേന്ദ്രം കോഴിക്കോട് മെഡിക്കല്‍ കോളജാണ്. താലൂക്കില്‍ വടകര ജില്ല ആശുപത്രിയില്‍ ഇതിന്റെ യുണിറ്റ് അനുവദിക്കണമെന്ന് സമിതി അംഗം പി.പി രാജന് ആവശ്യപ്പട്ടു. ഈ കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരും. അതിഥി തൊഴിലാളി താമസ കേന്ദ്രങ്ങളില്‍ ശുചിത്വം ഉറപ്പാക്കണമെന്ന് സമിതി അംഗം ബാബുഒഞ്ചിയം ആവശ്യപ്പെട്ടു. പി.എം.മുസ്തഫ, ബിജു കായക്കൊടി, ബാബു പറമ്പത്ത്, ഭൂരേഖ തഹസില്‍ദാര്‍ കെ.എസ്.അഷ്റഫ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംസാരിച്ചു