വടകര: ഗഹനമായ സംവാദങ്ങളുമായി വടകരയില്‍ വീണ്ടും കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ഈ മാസം 13, 14, 15 തിയ്യതികളില്‍
വടകര ടൗണ്‍ഹാളില്‍ പ്രഗത്ഭര്‍ സംഗമിക്കുന്ന ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് അരങ്ങേറുമെന്ന് ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്മാന് അഡ്വ.ഐ.മൂസ, ഡയരക്ടര്‍ കല്പറ്റ നാരായണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിമൂന്നാം തിയതി വൈകുന്നേരം 3.30ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എംപി മുഖ്യഭാഷണം നടത്തും. രാഷ്ട്രീയ, സാഹിത്യ രംഗത്തെ പ്രമുഖര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഉദ്ഘാടനത്തിനു പിന്നാലെ
‘നെഹറുവിന്റെ ജനാധിപത്യ സംസ്കാരം’ എന്ന വിഷയത്തെ കുറിച്ച് എം.ലിജു പ്രഭാഷണം നടത്തും. അന്ന് തന്നെ 6.30ന് ‘പി.ഭാസകരന്-ഗാനവീഥി’ പരിപാടിയില്‍ വി.ആര്.സുധീഷ്, വി.ടി.മുരളി എന്നിവര്‍ സംസാരിക്കും. അടുത്ത രണ്ടു ദിവസങ്ങളിലായി വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യും. പ്രകൃതിയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും സംഭവിക്കുന്ന ആഗോള മാറ്റങ്ങളെ അഭിസംബോധന ചെയ്യുന്ന സംവാദങ്ങള്‍, ഭാഷയിലും തത്വചിന്തയിലും സാഹിത്യത്തിലും സംഭവിക്കുന്ന പരിണാമത്തെ അഭിമുഖീകരിക്കുന്ന പ്രഭാഷണങ്ങള്‍, സാഹിത്യം, ചിത്രകല, സംഗീതം, നൃത്തം എന്നീ കലാമണ്ഡലങ്ങളില്‍ നിന്നുള്ള
രംഗാവിഷ്കാരങ്ങള്‍, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉയര്‍ത്തുന്ന വെല്ലുവിളികളും സാധ്യതകളും, വയനാടും വിലങ്ങാടും തരുന്ന ദുസ്സൂചനകള്‍, ആരോഗ്യരംഗത്തെ അനാരോഗ്യപ്രവണതകള്‍, കര്‍ഷക പ്രശ്നം എന്നിവ സജീവമായി ചര്‍ച്ച ചെയ്യും.
കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ സാഹിത്യോത്സവത്തിന്റെ വിജയവും ഊര്‍ജവും ഉള്‍ക്കൊണ്ടാണ് രണ്ടാം പതിപ്പിന് സംഘാടകര്‍ ഒരുങ്ങിയത്. മൂന്നു ദിവസം 53 സെഷനുകളിലായി മുന്നൂറോളം പ്രഗത്ഭര്‍ എത്തും. അവരെ കാണാനും കേള്‍ക്കാനും വന്‍ സദസ് വടകരയിലുണ്ടാവും. ടൗണ്‍ഹാളിന് അകത്തും പുറത്തുമായി രണ്ടു വേദികളിലായാണ് പരിപാടികള്‍. പ്രവേശനം പൂര്‍ണമായും സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.