അഴിയൂര്‍: മണിപ്പാല്‍ യൂനിവേഴ്സിറ്റിയില്‍ നിന്നു പിഎച്ച്ഡി നേടി അഴിയൂരിന്റെ അഭിമാനമായി മാറിയ ഐശ്വര്യ ബാലകൃഷ്ണന് മുസ്ലീംലീഗിന്റെ സ്നേഹാദരം. വീട്ടിലെത്തി ഉപഹാരം കൈമാറി. ലീഗ് അഴിയൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇസ്മയില്‍ പി.പി, മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം നവാസ് നെല്ലോളി, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ സാജിദ് നെല്ലോളി, വനിത ലീഗ് വടകര മണ്ഡലം
ട്രഷറര്‍ ജസ്മിന കല്ലേരി എന്നിവര്‍ ചേര്‍ന്ന് സംബന്ധിച്ചു.
