വടകര: ഇസ്ലാം മതത്തെ ബഹുസ്വരതയും വ്യക്തിസ്വാതന്ത്ര്യവും മാനിക്കാത്ത ഒരു ഫാസിസ്റ്റ് ആശയമായി വക്രീകരിക്കുകയാണ്
ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്ന് പ്രമുഖ ചരിത്രകാരന് എ.എം.ഷിനാസ് അഭിപ്രായപ്പെട്ടു. എം.ദാസന് സ്മാരക ലൈബ്രറി സംഘടിപ്പിച്ച ജമാഅത്തെ ഇസ്ലാമി: ചരിത്രം, വര്‍ത്തമാനം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തുടക്കത്തില്‍ ഹുക്കൂമത്തെ ഇലാഹി (ദൈവത്തിന്റെ ഭരണം) എന്നും പിന്നീട് ഇക്കാമത്തു ദീന് (ദീനിന്റെ സമഗ്രാധിപത്യം) എന്നും വിശേഷിപ്പിച്ചാണ് ഈ മതമൗലിക സിദ്ധാന്തം ജമാഅത്തെ ഇസ്ലാമി
അവതരിപ്പിച്ചത്. ഇതിനെതിരെ വിമര്‍ശനമുയര്‍ന്നപ്പോള്‍ ഗാന്ധിജിയുടെ രാമരാജ്യവുമായി ഇതിനെ കൂട്ടിക്കെട്ടാനും അവര്‍ മടി
കാണിച്ചില്ല. ആധുനിക ദേശീയതയെയും ജനാധിപത്യ വ്യവസ്ഥിതിയെയും മതേതര സംസ്കാരത്തെയും ഇസ്ലാമിക വിരുദ്ധമായി വിശ്വാസികള്‍ക്കിടയില്‍ ബോധനം ചെയ്തുകൊണ്ട് സമുദായത്തെ തീവ്രവാദ ചിന്തയിലേക്ക് നയിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൗരസമൂഹം നല്ല ജാഗ്രത പുലര്‍ത്തണം. വര്‍ത്തമാന കാലത്ത് നിലനില്പിനു വേണ്ടി ജമാഅത്തെ ഇസ്ലാമി സ്വീകരിക്കുന്ന വേഷപ്പകര്‍ച്ചകള്‍ അതിന്റെ യഥാര്‍ത്ഥ മുഖം മറച്ചു വെക്കുന്നതാണ്-എ.എം.ഷിനാസ് പറഞ്ഞു.
പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ.ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. ബി.സുരേഷ് ബാബു സ്വാഗതവും യൂനുസ് വളപ്പില്‍ നന്ദിയും പറഞ്ഞു.