വടകര: വടകര ഗുരുസ്വാമി കെ.കുഞ്ഞിരാമക്കുറുപ്പ് ആറാം ഓര്‍മ വാര്‍ഷിക ദിനം ഡിസംബര്‍ 10ന് വിവിധ പരിപാടികളോടെ
ആചരിക്കും. കാലത്ത് എട്ടിന് ഗുരുസ്വാമിയുടെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാര്‍ച്ചന നടക്കും. സോപാനസംഗീതം, ജിനചന്ദ്രബാബു സ്വാമികളുടെ ആത്മീയ പ്രഭാഷണം (ശബരിമലയും അനുഷ്ഠാനവും) എന്നിവയും നടത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന ഗുരുസ്വാമിഭക്തരുടെ യോഗത്തില്‍ കുമാരസ്വാമി കാവില്‍ സംസാരിച്ചു. വല്‍സലന്‍ കുനിയില്‍, രാഘവസ്വാമി വടകര, സുനില്‍ സ്വാമി, എ.സി.നാരായണന്‍ നമ്പ്യാര്‍, ചന്ദ്രന്‍, ജയേഷ് വടകര, പവിത്രന്‍ ചോമ്പാല, പ്രേമന്‍ റോയല്‍, മനോഹരന്‍ സ്വാമി പുത്തൂര്‍, അശ്വിന്‍ ഓര്‍ക്കാട്ടേരി എന്നിവര്‍ പങ്കെടുത്തു.
