കുറ്റ്യാടി: പത്തനംതിട്ടയിലെ മണിയാര്‍ ജലവൈദ്യുതി പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുക, ഇക്ട്രിസിറ്റി വര്‍ക്കര്‍ പ്രമോഷന് ഉടന്‍
നടത്തുക, നിയമന നിരോധനം പിന്‍വലിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക, മെറ്റീരിയല്‍സിന്റെ ദൗര്‍ലഭ്യം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സമരാഗ്നിയുടെ ഭാഗമായി കുറ്റ്യാടി കെഎസ്ഇബി സബ് ഡിവിഷന് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. സംസ്ഥാനതല സമരത്തിന്റെ ഭാഗമായി നാദാപുരം ഡിവിഷന് കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഡിവിഷന് പ്രസിഡന്റ് പി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.കെ.രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.വി.പി.സുരേഷ് ബാബു ബാബു, കെ.ദാമോദരന്‍, പി.റഷീദ് കക്കുഴി, ഷിജിത്ത് ചേളന്നൂര്‍, എ.സി.ജയേഷ്, എന്‍.പി.അഷ്റഫ്, വി ടി.ജോബ് എന്നിവര്‍ സംസാരിച്ചു.
