വടകര: ബാബരി മസ്ജിദ് സംഘ്പരിവാര്‍ ശക്തികളാല്‍ തകര്‍ക്കപ്പെട്ട് 32 വര്‍ഷം പൂര്‍ത്തിയായ ദിവസം ഐഎന്‍എല്‍ വടകരയില്‍
ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചു. ബാബരി മസ്ജിദിനെ ജനങ്ങളുടെ മുന്‍പാകെ ഓര്‍മപ്പെടുത്തിക്കൊണ്ട് നടത്തിയ സംഗമം ഐഎന്‍എല്‍ ജില്ലാ സെക്രട്ടറിയും വടകര മുനിസിപ്പല്‍ കൗണ്‍സിലറുമായ സി.കെ.കരീം ഉദ്ഘാടനം ചെയ്തു. ഐഎന്‍എല്‍ മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് എം.പി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ മണ്ഡലം നേതാക്കളായ കെ കെ ഹംസ ഹാജി, മുബാസ് കല്ലേരി, ഹംസ ഹാജി മുക്കോലക്കല്‍, വി യു അഹമ്മദ്, മുസ്തഫ പള്ളിയത്ത് എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ടി കെ കരീം സ്വാഗതവും ശമീര്‍ മുന്ന നന്ദിയും പറഞ്ഞു.
