വടകര: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ വടകരയില്‍ കോണ്‍ഗ്രസ് പ്രതിഷേധം. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍
പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അഞ്ചു വിളക്കിനു സമീപത്തു നിന്നു തുടങ്ങിയ പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. പ്രേമന്, ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, ടി.വി.സുധീര്‍കുമാര്‍, പി.എസ്.രഞ്ജിത് കുമാര്‍, ശ്രീലേഷ് ടി.പി, ടി.കെ. രതീശന്, നജീബ് കെ പി, കമറുദ്ദീന് കുരിയാടി, വേണുഗോപാല്‍.എം, രാജന്.എം, സുരേഷ് ബാബു.എം തുടങ്ങിയവര്‍ നേതൃത്വം നല്കി.
