വില്യാപ്പള്ളി: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വില്യാപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ഹരിതസഭ
കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. 18 വിദ്യാലയങ്ങളില്‍ നിന്നായി 150 വിദ്യാര്‍ഥികള്‍ സഭയില്‍ പങ്കെടുത്തു. ഷോപ്പിംഗ് കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ പാനല്‍ അംഗം പാര്‍വതി അനിരുദ്ധ് നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. ഹരിത സഭയുടെ ലക്ഷ്യവും പ്രാധാന്യവും പാനലിസ്റ്റ് തേജാലക്ഷ്മി വിശദീകരിച്ചു. മുഹമ്മദ് അഷ്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് തലത്തില്‍ ഇതുവരെ നടന്ന മാലിന്യ സംസ്കരണ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിഡന്റ് കെ കെ ബിജുള അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സുബിഷ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.മുരളി, ഹാജറ എം.പി, പിഇസി കണ്‍വീനര്‍ മനോജന്, ടി പുഷ്പ, ഹെന്സനന്, അസിസ്റ്റന്റ്
സെക്രട്ടറി അബ്ദുല്‍ അസീസ്, സി.എം.സുധ, ടി.മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു

