വടകര: സബ്ജില്ല, ജില്ലാതലങ്ങളിലെ വിവിധ മേളകളില്‍ മികച്ച വിജയം നേടിയ ഒഞ്ചിയം ഗവണ്മെന്റ് യുപി സ്കൂളിലെ വിദ്യാര്‍ഥി
കളെ അനുമോദിച്ചു.’ആരവം 2024 ‘ എന്ന പേരില്‍ നടത്തിയ അനുമോദന ചടങ്ങ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. എസ്എസ്കെ വടകര ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വി.വി.വിനോദ് അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. എം.എന്‍.പ്രമോദ്, എസ്എംസി മെമ്പര്‍മാരായ കെ.കെ.ഹരിദാസന്, ഭാസ്കരന്, വി. പി.ഹമീദ്, പി.ടി.എ പ്രസിഡന്റ് ശ്രീകാന്ത്, അനൂപ്. പി. ടി, പ്രദീപ് മേമുണ്ട, ബിജു മൂഴിക്കല്‍, റീന.എന്‍, സുജിത്ത് കുമാര്‍, ഷെമീര്‍, ശരത്ത്ലാല് എന്നിവര്‍ പ്രസംഗിച്ചു.
