കീഴല്‍: കുട്ടികളുടെ മിടുക്കില്‍ കീഴല്‍ ദേവിവിലാസം യുപി സ്കൂളില്‍ പത്രം പുറത്തിറക്കി. സ്കൂളിന്റെ നേട്ടങ്ങളും സ്കൂളുമായി
ബന്ധപ്പെട്ട പ്രധാന സംഭവങ്ങളും ഉള്‍കൊള്ളുന്ന ദര്‍പ്പണം എന്ന പത്രം വടകര എംപി ഷാഫി പറമ്പില്‍ പ്രകാശനം ചെയ്തു. ഇതിലൂടെ സ്കൂളിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ചടങ്ങില്‍ സ്കൂള്‍ പ്രധാനധ്യാപിക റീഷ്മ പി പുത്തൂര്‍, സ്കൂള്‍ ലീഡര്‍ റിയലക്ഷ്മി, വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറി ജാന്വിജ്യോതിക, സ്കൂള്‍ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
