
കണ്ടെത്തി. ഇടിച്ച കാര്‍ ഏതാണ്ട് ഒമ്പതു മാസത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടികൂടി. കാര്‍ ഓടിച്ച് അപകടം വരുത്തിയ ആള് ഗള്‍ഫിലേക്ക് കടന്നതായി വ്യക്തമായി. ഇക്കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രി വടകര ചോറോട് അമൃതാനന്ദമയിമഠം ബസ് സ്റ്റോപ്പിനു

സമീപമുണ്ടായ അപകടക്കേസാണ് തെളിഞ്ഞിരിക്കുന്നത്.
അപകടത്തില്‍ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62) മരിക്കുകയും മകളുടെ മകള്‍ ഒമ്പത് വയസ്സുകാരി ദൃഷാന ഗുരുതരമായി പരിക്കേറ്റ് കോമയിലാവുകയും ചെയ്ത സംഭവം സമൂഹത്തെയാകെ നടുക്കിയിരുന്നു. ഇതാണ് തെളിഞ്ഞിരിക്കുന്നത്. ഇടിച്ചിട്ട കാര്‍ കണ്ടെത്തിയെന്ന് റൂറല്‍ എസ്പി പി.നിധിന്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപകടം വരുത്തിയ മാരുതി സ്വിഫ്റ്റ് കാര്‍ പിടിച്ചെടുത്തെന്നും വാഹനമോടിച്ച ആര്‍സി ഉടമ പുറമേരി സ്വദേശി മീത്തലെ പുനത്തില്‍ ഷജീല്‍ (35) വിദേശത്തേക്ക് കടന്നതായും എസ്പി വ്യക്തമാക്കി.
അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര്‍ രൂപമാറ്റം വരുത്തിയെന്നും റൂറല്‍ എസ്പി പറഞ്ഞു. അന്ന് പോലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്‍ഷൂറന്‍സ് ക്ലയിം ചെയ്യാന്‍ വന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
മനഃപൂര്‍വ്വമായ നരഹത്യയ്ക്ക് ഷെജീലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ യുഎഇയില്‍ ഉള്ള ഷെജീലിനെ ഉടന്‍ നാട്ടിലെത്തിക്കും. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്. അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെടാത്തതും പ്രദേശത്ത് സിസിടിവി ഇല്ലാത്തതും അന്വേഷണ ഘട്ടത്തില്‍ പോലീസിന് മുന്നില്‍ വെല്ലുവിളിയായിരുന്നു. പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
അപകടദിവസം രാത്രി ഒമ്പതുമണിയോടെ ചോറോട്ടെ ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വെള്ളനിറത്തിലുള്ള കാര്‍ ബേബിയേയും ദൃഷാനയേയും ഇടിച്ചുവീഴ്ത്തിയത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബേബി മരിച്ചു. ദൃഷാന അബോധാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. ബാലിക ഇപ്പോഴും കോമയിലാണ്. അപകടം നടന്നശേഷം പോലീസ് സമീപത്തെ സിസിടിവി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്കി. ഹൈക്കോടയിലുമെത്തി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായതും കേസിനു തുമ്പുണ്ടായതും.