വില്ല്യാപ്പള്ളി: വിഷരഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനും കുട്ടികളില്‍ കൃഷിയാഭിമുഖ്യം വളര്‍ത്താനും മയ്യന്നൂര്‍
എംസിഎംയുപി സ്കൂളില്‍ കര്‍മപദ്ധതി. ഇതിന്റെ ഭാഗമായി ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. വാര്‍ഡ് മെമ്പര്‍ നസീമ തട്ടാംകുനിയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പൂര്‍വാധ്യാപകന്‍ ടി.പി.ഹസ്സന് ‘തളിര് ‘ ലിറ്റില്‍ ഫാര്‍മേഴ്സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എ.സി.ഹാജറ വിത്തുകള്‍ വിതരണം ചെയ്തു. ടി.കെ.നസീമ, എം.ടി. നാസര്‍, നവാസ് കോറോത്ത്, കെ. ജുനൈദ്, കെ.ശ്രീന, ഷംസീറ, എ.സി.ഷെരീഫ എന്നിവര്‍ സംസാരിച്ചു. സി.വി. ഷെരീഫ് സ്വാഗതവും ക്ലബ്ബ് കണ്‍വീനര്‍ റിത്താജ നന്ദിയും പറഞ്ഞു.
