വേളം: മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിത
സഭ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിഷാല്‍ അധ്യക്ഷനായി. ഹരിത സഭ ലക്ഷ്യങ്ങള്‍ ഹലൂനയും റിപ്പോര്‍ട്ട് ശ്രാവണയും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ സുമ മലയില്‍, പി.സൂപ്പി, മെമ്പര്‍മാരായ ഇ.പി.സലിം, അസീസ് കിണറുള്ളതില്‍, സി.പി. ഫാത്തിമ, കെ.ബീന, പി.പി.ചന്ദ്രന്, കെ.കെ.ഷൈനി, അനീഷ പ്രദീപ്, സെക്രട്ടറി സി കെ റഫീഖ്, അസിസ്റ്റന്റ്സെക്രട്ടറി സിബി പി പി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിഖില്‍ രാജ്, ഷവശ നന്ദകുമാര്‍ കെ കെ തുടങ്ങിയവര്‍ പങ്കെടുത്തു. ഹരിത സഭയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാ ര്‍ഥികള്‍ക്കും തുണിസഞ്ചികള്‍ വിതരണം ചെയ്തു. മുംന ഫാത്തിമ നന്ദി പറഞ്ഞു.
