വടകര: കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിംഗ് സെല്‍
സംഘടിപ്പിക്കുന്ന ദിശ കരിയര്‍ എക്സ്പോ 2024 തുടങ്ങി. വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി മേപ്പയില്‍ സംസ്കൃതം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച കരിയര്‍ എക്സ്പോ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. നൂതന ആശയങ്ങള്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കുന്ന ഈ പുതിയ സംരംഭം വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണമെന്ന് അവര്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഓര്‍മിപ്പിച്ചു. പിടിഎ പ്രസിഡന്റ് സത്യന് കെവി അധ്യക്ഷത വഹിച്ചു. ഹയര്‍സെക്കന്ററി ആര്‍ഡിഡി സന്തോഷ് കുമാര്‍ മുഖ്യാതിഥിയായി. ചടങ്ങില്‍ സംഘാടകസമിതി അംഗം
പ്രമോദ് കോട്ടപ്പള്ളി, ജില്ല കോര്‍ഡിനേറ്റര്‍ ഡോ. പി.കെ.ഷാജി, സൗഹൃദ കോഡിനേറ്റര്‍ ഡോ.കെ.ടി.കെ.റെജില, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഷിജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. വടകര വിദ്യാഭ്യാസ ജില്ല കോഡിനേറ്റര്‍ അന്‍വര്‍ അടുക്കത്ത് നന്ദി പറഞ്ഞു.
രണ്ടു ദിവസങ്ങളിലായി നടക്കുന്ന എക്സ്പോയില്‍ പ്രമുഖ സ്ഥാപനങ്ങളുടെ ഇരുപതിലധികം സ്റ്റാളുകള്‍, അവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം, വിവിധ കരിയര്‍ സെഷനുകള്‍, പ്രമുഖര്‍ നയിക്കുന്ന സെമിനാറുകള്‍, കരിയര്‍ കൗണ്‍സലിംഗ്, കെ-ഡാറ്റ് അഭിരുചി പരീക്ഷ, കരിയര്‍ എക്സിബിഷന് എന്നിവയാണ്് ഒരുക്കിയിരിക്കുന്നത്.