മണിയൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) സംസ്ഥാന സെക്രട്ടറിയും ഡിസിസി
ജനറല്‍ സെക്രട്ടറിയുമായിരുന്ന ചെരണ്ടത്തൂര്‍ ശ്രീധരന്റെ ആറാം ചരമവാര്‍ഷികം കെഎസ്എസ്പിഎ മണിയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കുറുന്തോടി തുഞ്ചന്‍ സ്മാരക വായനശാലാ ഹാളില്‍ നടന്ന അനുസ്മരണ പരിപാടി ഡിസിസി ജനറല്‍ സെക്രട്ടറി ബാബു ഒഞ്ചിയം ഉദ്ഘാടനം ചെയ്തു. പി.എം.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. കൊളായി രാമചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. വി.പി.സര്‍വോത്തമന്‍, കെ.കെ.പ്രദ്യുമ്നന്,ചാലില്‍ അഷ്റഫ്, പി.എം.കണാരന്, വി.പി. കുമാരന്, എം.കെ.ഗോവിന്ദന്, സി.പി.ശശിധരന്, ജെ.പി.പന്മനാഭന്‍, കെ.എം.രാജന് എന്നിവര്‍ സംസാരിച്ചു.
