നാദാപുരം: ചേലക്കാട് എല്‍പി സ്കൂള്‍ നൂറാം വാര്‍ഷികാഘോഷത്തിന് സ്വാഗതസംഘമായി. നാദാപുരം ഗ്രാമപഞ്ചായത്
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം.സി സുബൈര്‍ സ്വാഗതസംഘം രൂപവത്കരണയോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ കെ ബിജിത്ത് അധ്യക്ഷനായ ചടങ്ങില്‍ നരിപ്പറ്റ ഗ്രാമപഞ്ചായത് മെമ്പര്‍ സജിത സുധാകരന്, സ്കൂള്‍ മാനേജര്‍ ഹമീദ് ഹാജി മരുന്നൂര്, ഹെഡ്മിസ്ട്രെസ് ലില്ലി കോച്ചേരി, പി ടി എ പ്രസിഡന്റ് വി.കെ.സജു, എസ്എസ്ജി കണ്‍വീനര്‍ കെ.എം.രാജന്, ജാഗ്രത സമിതി കണ്‍വീനര്‍ സുധീപ് മഞ്ഞിനോളി, മദ്രസ്സ കമ്മിറ്റി പ്രസിഡന്റ് ഇ.എം.കുഞ്ഞമ്മദ് ഹാജി, എംപിടിഎ പ്രസിഡന്റ് എ.രഹിന, എസ്ആര്‍ജി കണ്‍വീനര്‍ ഇ.പ്രകാശന് എന്നിവര്‍ സംസാരിച്ചു. സ്വാഗത്വസംഘം ചെയര്‍മാനായി എ.കെ. ബിജിത്ത്, കണ്‍വീനര്‍ ലില്ലി കോച്ചേരി, ട്രഷറര്‍ ആര്. നാരായണന് തുടങ്ങി വിവിധ കമ്മിറ്റികളിലായി മുപ്പതോളം അംഗങ്ങളെ തെരഞ്ഞെടുത്തു. ചടങ്ങില്‍ ഈ
വര്‍ഷത്തെ മേളയിലെ ജേതാക്കള്‍ക്കുള്ള ഉപഹാരം സ്കൂള്‍ മാനേജര്‍ വിതരണം ചെയ്തു.

