വടകര: ഓട്ടത്തിനിടയില്‍ വാഹനങ്ങള്‍ക്കു തീ പിടിക്കുന്നത് തുടര്‍ക്കഥയാകുന്നു. ഏത് കാറിനെയും തീ വിഴുങ്ങുന്ന അവസ്ഥ.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ വടകരയിലും പരിസരത്തുമായി ഇത്തരം നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞദിവസം ദേശീയ പാതയില്‍ വടകര പുതിയ ബസ് സ്റ്റാന്റിന് സമീപവും അഗ്നിബാധയുണ്ടായി. ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിക്കുകയും നിമിഷ നേരം കൊണ്ട് വാഹനം കത്തിയമരുകയും ചെയ്തു. അസാധാരണമായ നിലയില്‍ പുക വരുന്നതുകണ്ട് വഴിയാത്രക്കാരന് വിളിച്ചുപറഞ്ഞാണ് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയത്. പിന്നാലെ വാഹനത്തിനു തീപിടിക്കുകയായിരുന്നു.
ആഴ്ചകള്‍ക്കു മുമ്പ് ദേശീയ പാത അഴിയൂരില്‍ കണ്ണൂരില്‍ നിന്നു മലപ്പുറത്തേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാര്‍
പൊടുന്നനെ കത്തിയമര്‍ന്നു. കാറില്‍ നിന്ന് പുക ഉയരുന്നത് പോലീസുകാരുടെ ശ്രദ്ധയില്‍പെട്ടതിനാലാണ് കുടുംബം രക്ഷപ്പെട്ടത്. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആയഞ്ചേരിയില്‍ സമാന സംഭവമുണ്ടായി. നന്തി, കൊയിലാണ്ടി, കുറ്റ്യാടി ചുരം എന്നിവിടങ്ങളിലും ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്തു.
വാഹനത്തിന്റെ കാലപ്പഴക്കവും ആള്‍ട്ടറേഷന്‍ വര്‍ക്കുകളുമാണ് അഗ്നിബാധക്ക് കാരണമാകുന്നതെന്നാണ് ഓട്ടോമൊബൈല്‍ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. വാഹനത്തിന് മോഡി കൂട്ടാന്‍ ഘടിപ്പിക്കുന്ന ആക്സസറികളും ലൈറ്റുകളുമാണ് പലപ്പോഴും വില്ലനാവുന്നത്. ഇവയുടെ ഫിറ്റിംഗ്സിനായി നടത്തുന്ന ഇലക്ട്രിഫിക്കേഷന് വര്‍ക്കുകള്‍ കൊണ്ടുണ്ടാകുന ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് കാരണമാവുന്നുണ്ട്. ഇന്ധന ടാങ്കില്‍ നിന്ന് എഞ്ചിനിലേക്ക് പോകുന്ന റബ്ബര്‍ ട്യൂബിലെ ചോര്‍ച്ചയും
തീപ്പിടുത്തത്തിനു ഇടയാക്കുന്നതായി മെക്കാനിക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഓടുന്നതിനിടെ സാങ്കേതിക തകരാര്‍ മൂലം ഉണ്ടാകുന്ന ഓവര്‍ ബാറ്ററി ചാര്‍ജിംഗും ഓവര്‍ ഹീറ്റിംഗും തീ പിടുത്തതിന് കാരണമാകുന്നുണ്ട്. മലയോര മേഖലയില്‍ കണ്ടുവരുന്ന പ്രത്യേകതരം വണ്ടുകള്‍ വാഹനത്തിന്റെ റബര്‍ പൈപ്പിന്ന് ഭീഷണിയാവുന്നുവെന്ന പുതിയ വിവരവുമുണ്ട്.
നിശ്ചിത ഇടവേളകളില്‍ വാഹനങ്ങളുടെ മെയിന്റനന്‍സ് നടത്താത്തതും അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളിലെ പ്രവൃത്തിയും ഇത്തരം അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതായി ചുണ്ടിക്കാണിക്കപ്പെടുന്നു.
-ഇസ്മായില്‍ മാടാശ്ശേരി