വട്ടോളി: വിശ്വമൂര്‍ത്തി ക്ഷേത്രോത്സവവും മണ്ഡല പൂജയും ഡിസംബര്‍ 16 മുതല്‍ 18 വരെ നടക്കും. 15 ന് വൈകീട്ട് അമ്പലക്കുളങ്ങര
ശ്രീപാര്‍വ്വതി പരമേശ്വര ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന കലവറ നിറയക്കല്‍ ഘോഷയാത്രയോടെ ഉത്സവം ആരംഭിക്കും. 16 ന് ഗണപതി ഹോമം, ഉച്ചപ്പാട്ട്, ദീപാരാധന, ഭഗവതി സേവ, തായമ്പക, തേങ്ങയും പാട്ടും, 17 ന് വൈകീട്ട് വട്ടോളി ശിവക്ഷേത്രത്തില്‍ നിന്നു വാദ്യമേളങ്ങളുമായുള്ള ഘോഷയാത്ര, 18 ന് ക്ഷേത്ര ചടങ്ങുകള്‍, സാംസ്കാരിക സദസ്, കലാപരിപാടികള്‍ എന്നിവ അരങ്ങേറും. ക്ഷേത്രം തന്ത്രി പുതുശ്ശേരി ഇല്ലത്ത് നാരായണന് നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ഉത്സവങ്ങള്‍ നടക്കുക.
