വടകര: മണിയൂര്‍ മന്തരത്തൂരില്‍ കിണറ്റില്‍ കാണപ്പെട്ട അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മന്തരത്തൂര്‍ പുതുക്കുടി മൂസയാണ്
(79) മരിച്ചത്. മന്തരത്തൂര്‍ യുപി സ്കൂള്‍ റോഡിനോട് ചേര്‍ന്ന കിണറില്‍ ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം കാണപ്പെട്ടത്. വടകര പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. പിന്നീടാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
വീട്ടില്‍ തന്നെ കഴിയുന്ന മൂസ രാവിലെ പുറത്തിറങ്ങിയതായിരുന്നു. ഭാര്യ: മറിയം. മക്കള്‍: റസിയ, നസീമ, നസ്റുദീന്‍. മരുമക്കള്‍: അബ്ദുള്‍ ഖാദര്‍ (മേമുണ്ട), നവാസ് (പയ്യോളി), റംസീന. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം എളമ്പിലാട് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.

