വടകര: ഐടിഐകളിലെ പഠന സമയക്രമം നേരത്തെ ഉള്ളത് തിരുത്തി രാവിലെ എട്ടു മണിയില്‍ നിന്നും 7:30 ആക്കുകയും രണ്ടാമത്തെ ഷിഫ്റ്റിന്റെ സമയം വൈകിട്ട് 5:30 വരെ നീട്ടിയതും വിദ്യാര്‍ഥികളെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ടെന്നും ഇത്
പുനഃപരിശോധിക്കണമെന്നും കെഎസ്.യു വടകര ഐടിഐ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പല ഐടിഐ കളിലേക്കും വിദ്യാര്‍ഥികള്‍ക്ക് ഈ പറയുന്ന സമയത്ത് എത്തിച്ചേരാന്‍ വാഹന സൗകര്യം പോലുമില്ല.
പുതിയ സിലബസ് പ്രകാരം 60 ദിവസം (400 മണിക്കൂര്‍) ക്ലാസുകളാണ് കുറയേണ്ടത്. എന്നാല്‍ പത്തുമാസം ട്രെയിനിങ് നടക്കുകയാണ് എങ്കില്‍ പുതിയ ഉത്തരവ് പ്രകാരം ട്രെയിനികള്‍ക്ക് 30 ദിവസം മാത്രമാണ് കുറവ് വരുന്നത്. അപ്പോള്‍ നിലവിലുള്ള സമയം വീണ്ടും കുറയ്ക്കേണ്ടതാണ്.
7:30 to 3 pm എന്നത് 8:40 to 3 pm എന്നും 10 to 5.30 എന്നത് 10 to 4.10 പിഎം എന്നുമായി് ക്രമീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു
കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി രാഹുല്‍ ചാലില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സജിത്ത് മാരാര്‍, അജ്നാസ് താഴത്ത്,
അഖില്‍നാഥ്, തുടങ്ങിയവര്‍ സംസാരിച്ചു. യുനിറ്റ് പ്രസിഡന്റ് ഷരോണ്‍, സെക്രട്ടറി അബുബക്കര്‍, സിദ്ധാര്‍ഥ്, വൈ.പ്രസിഡന്റ് സവ്യ, ജനറല്‍ സെക്രട്ടറി അബിന്‍, സഫാദ്, ട്രഷറര്‍ വസിഷ്ട് എന്നിവര്‍ കമ്മിറ്റി ഭാരവാഹികളായി ചുമതല ഏറ്റെടുത്തു.