വടകര: അനുഗൃഹീത കവിയും ഗാനരചയിതാവുമായ പി.ടി.അബ്ദുറഹ്മാനെ സ്മരിക്കാന്‍ വടകര സരിഗമ മ്യൂസിക്ക്
അവതരിപ്പിക്കുന്ന ‘പി.ടി.ഓര്മ’ പരിപാടി ഏഴാം തിയതി ശനിയാഴ്ച മുക്കോലഭാഗം മുനിസിപ്പല്‍ റോഡിലെ എം.കുഞ്ഞിമൂസ നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 6.30ന് ഷാഫി പറമ്പില്‍ എംപി പരിപാടി ഉദ്ഘാടനം ചെയ്യും. കെ.കെ.രമ എംഎല്‍എ, മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.കെ.സതീശന്, യുഎല്‍സിസിഎസ് ചെയര്മാന് രമേശന് പാലേരി, ചരിത്രകാരന് എംസി വടകര, കവി വീരാന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രമുഖ ഗായരായ എം.എ.ഗഫൂര്‍, സീന രമേശന് എന്നിവര്‍ നയിക്കുന്ന മെഗാ ഇശല്‍രാവ് അരങ്ങേറും.
വാര്‍ത്താസമ്മേളനത്തില്‍ സരിഗമ പ്രസിഡന്റ് എന്‍.സി.അഷ്റഫ്, സെക്രട്ടറി മഹറൂഫ് വെള്ളികുളങ്ങര, സി.വി.നാസര്‍, സിറാജ്
വടകര, പി.യു.റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ത്താസമ്മേളനത്തില്‍ സരിഗമ പ്രസിഡന്റ് എന്‍.സി.അഷ്റഫ്, സെക്രട്ടറി മഹറൂഫ് വെള്ളികുളങ്ങര, സി.വി.നാസര്‍, സിറാജ്
