കടമേരി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആര്‍എസി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്ലസ് ടു വിഭാഗം
വിദ്യാര്‍ഥികള്‍ക്ക് ഏകദിന സൗജന്യ വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് (ട്യൂണിങ്) സംഘടിപ്പിച്ചു. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട തെരഞ്ഞെടുക്കപ്പെട്ട 100 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.എം.വിമല നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ മുസ്തഫ കുറ്റിയില്‍ അധ്യക്ഷനായി. മൈനോരിറ്റി കോച്ചിംഗ് പേരാമ്പ്ര റീജണല്‍ സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ജമാല്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി റസീന യൂനുസ്, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ ക്ലാസെടുത്തു. ആര്.വിജയന്, കരിയര്‍ ഗൈഡ് ഹാരിസ് മുച്ചിലോട്ടുമ്മല്‍, ഹെഡ്മാസ്റ്റര് മുഹമ്മദ് കാങ്ങാട്ട്, ജമാല്‍ കുറ്റിയില്‍, എം.കെ മുഹമ്മദലി, പി.പി ഷാഹിദ് എന്നിവര്‍ സംസാരിച്ചു.