ഓര്‍ക്കാട്ടേരി: എഴുപത് വയസ് കഴിഞ്ഞവര്‍ക്കായി രാജ്യത്ത് നടപ്പാക്കിയ ആയുഷ്മാന്‍ ഭാരത് ചിത്സാ സഹായ പദ്ധതി കേരളത്തില്‍
പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം വെടിയണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന് ആവശ്യപ്പെട്ടു. ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച ആയുഷ്മാന്‍ ഭാരത് കാര്‍ഡ് വിതരണമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുമാന പരിധിയില്ലാതെ എഴുപത് കഴിഞ്ഞ എല്ലാവര്ക്കും എംപാനല്‍ ചെയ്ത ഹോസ്പിറ്റലുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപവരെ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി അടിയന്തിര പരിഗണന നല്കി നടപ്പാക്കണം. ഇതിനകം കാര്‍ഡ് ലഭിച്ചവര്‍ക്ക് സാങ്കേതിക കാരണങ്ങളള്‍ പറഞ്ഞ് ചികിത്സ നിഷേധിക്കുകയാണ്. കാരുണ്യ പദ്ധതിയിലും ഈ പദ്ധതിയിലുമൊക്കെ കേന്ദ്രസര്‍ക്കാരിന്റേതാണ് അറുപത് ശതമാനം വിഹിതം. കളവ് പറഞ്ഞും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞും
പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുന്നത് നീതികേടാണെന്നും സജീവന് കൂട്ടിച്ചേര്‍ത്തു.
ബിജെപി ഓര്‍ക്കട്ടേരി ഏരിയ പ്രസിഡന്റ് മന്മഥന് എം.പി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപി ഒഞ്ചിയം മണ്ഡലം ജനറല്‍ സെക്രട്ടറി അഭിജിത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് പ്രീതി പി കെ, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല.വി.എന്‍, കര്‍ഷക മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ഗോവിന്ദന്, ജില്ലാ കമ്മിറ്റി അംഗം വാസു എന്നിവര്‍ സംസാരിച്ചു. ഏരിയ ജനറല്‍ സെക്രട്ടറി രമേഷ്കുമാര്‍ സ്വാഗതവും കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവന് ടി കെ നന്ദിയും പറഞ്ഞു. ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ചേര്‍ത്ത് കൊടുക്കുവാന്‍ യത്നിച്ച അകിന് ബാബു, വിഷ്ണു പ്രകാശ്, അനുശ്രീ എന്നിവരെ ജില്ല പ്രസിഡന്റ് ആദരിച്ചു.