വടകര: ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ മേഖലകളെ കുറിച്ചും പാരമ്പര്യ നൂതന കോഴ്സുകള്‍,
വിവിധ കരിയര്‍ സാധ്യതകള്‍ എന്നിവയെ കുറിച്ചും അടുത്തറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗം സംഘടിപ്പിക്കുന്ന ദിശ കരിയര്‍ എക്സ്പോ ആറ്, ഏഴ് തിയ്യതികളില്‍ വടകര സംസ്കൃതം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും. വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ നടത്തുന്ന എക്സ്പോയുടെ ഒരുക്കം പൂര്‍ത്തിയായെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രമുഖ സ്ഥാപനങ്ങളുടെ ഇരുപതിലധികം സ്റ്റാളുകള്‍, അവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം, വിവിധ കരിയര്‍ സെഷനുകള്‍, പ്രമുഖര്‍ നയിക്കുന്ന സെമിനാറുകള്‍, കരിയര്‍ കൗണ്‍സലിംഗ്, കെ-ഡാറ്റ് അഭിരുചി പരീക്ഷ, കരിയര്‍ എക്സിബിഷന്
എന്നിവ ചേര്‍ത്ത് ഒരുക്കിയ എക്സ്പോ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഏറെ പ്രയോജനപ്പെടുമെന്ന് ഇവര്‍ പറഞ്ഞു.
ഈ പരിപാടിയില്‍ പങ്കെടുക്കാനായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിശാലമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ കള്ളനാണയങ്ങളുണ്ട്. ചതി ചെയ്യുന്ന ഇത്തരക്കാരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും തിരിച്ചറിയേണ്ടതുണ്ട്. ഇവയെ സംബന്ധിച്ച ബോധവത്കരണവും ഇതോടൊപ്പം നല്ല സംവിധാനങ്ങളെ കുറിച്ചുള്ള അറിവും കൈമാറുമെന്ന് സംഘാടകര്‍ പറഞ്ഞു. മിനി ദിശ 2024 വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഉദ്ഘാടനം കോഴിക്കോട് ആര്‍ഡിഡി സന്തോഷ് കുമാര്‍ നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് കെ.വി.സത്യന്, കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ വി.പി.അന്‍വര്‍, പ്രോഗ്രാം കണ്‍വീനര്‍ സുധീഷ് ബാബു (സ്കൂള്‍ പ്രിന്‍സിപ്പല്‍), സൗഹൃദ കോഡിനേറ്റര്‍ ഡോ.രജില
കെ.ടി.കെ, സംഘാടക സമിതി അംഗം പ്രമോദ് കോട്ടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.