തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ വിജയിച്ച യു ആർ പ്രദീപും പാലക്കാട്ട് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലും
എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് 12മണിക്ക് നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലായിരുന്നു ചടങ്ങ്. യുആർ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ ദൈവനാമത്തിൽ സത്യവാചകം ചൊല്ലി. സ്പീക്കർ എ എൻ ഷംസീർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമേ മന്ത്രിമാരും എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു.

ആദ്യമായാണാണ് രാഹുൽ എംഎൽഎയാകുന്നത്. രണ്ടാം തവണയാണ് യുആർ പ്രദീപ് നിയമസഭയിലെത്തുന്നത്. 18,715 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. 12,122 വോട്ടിനാണ് പ്രദീപിന്റെ വിജയം.