വടകര: മണിയൂര്‍ കുറുന്തോടി അയ്യപ്പ ക്ഷേത്രത്തില്‍ നിര്‍മിച്ച പിച്ചള പൊതിഞ്ഞ പതിനെട്ടാം പടിയുടെ സമര്പണം ഈ മാസം
എട്ടിന് നടക്കുമെന്ന് ക്ഷേ ത്രകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്ന് വൈകുന്നേരം ആറിന് നടക്കുന്ന ചടങ്ങിന് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. മലബാറില്‍ പതിനെട്ടാം പടിയോടു കൂടിയ ഏക അയ്യപ്പക്ഷേത്രമാണിത്. മലമുകളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ശബരിമലയിലേതുപോലെയാണ് പതിനെട്ടുപടികള്‍ നിര്‍മിച്ചത്. ശബരിമല മുന്‍ മേല്‍ശാന്തി ജയരാമന് നമ്പൂതിരിയാണ് ക്ഷേത്രത്തിന്റെയും പടിയുടെയും ശില്പി എന്നത് ശ്രദ്ധേയമാണ്. 2016 ല്‍ പ്രതിഷ്ഠ നടന്ന ക്ഷേത്രം ചുരുങ്ങിയ കാലം കൊണ്ടാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നുവരുന്നത്. ശബരിമല ഉത്സവവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രചടങ്ങുകള്‍ നടക്കുന്നത്. ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയഹോമം, സര്പബലി എന്നീ ചടങ്ങുകളുമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എം.കണാ രന്, സെക്രട്ടറി സുരേഷ് കുറ്റിലാട്ട്, രാധാകൃഷ്ണന് ഒതയോത്ത്,
സജിത്ത് കൊറ്റുമ്മല്, ചന്ദ്രശേഖരന് പുതിയോട്ടില്‍, ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.എം.കണാ രന്, സെക്രട്ടറി സുരേഷ് കുറ്റിലാട്ട്, രാധാകൃഷ്ണന് ഒതയോത്ത്,
