വടകര: ദിനേശ് ബീഡി സൊസൈറ്റി വൈവിധ്യവല്കരണത്തിന്റെ ഭാഗമായി പുതുപ്പണത്ത് ആരംഭിച്ച ദിനേശ് ഹോട്ടലിന്റെ
ഒന്നാം വാര്‍ഷികാഘോഷം മുന്‍ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എം. ഭാസ്കരന് അധ്യക്ഷത വഹിച്ചു. ദിനേശ് ബീഡി സംഘത്തിലെ ആദ്യകാല ചുമട്ടുതൊഴിലാളികളായിരുന്ന കെ.പി.നാരായണി, ടി.വി.ജാനകി, പി.വി.പി.കല്യാണി എന്നിവരെ ചടങ്ങില്‍ സംഘം ഡയരക്ടര്‍ ആര്.ഗോപാലന് പൊന്നാടയും മൊമന്റൊയും നല്കി ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബാജേഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് മുല്ലപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. സംഘം ഡയരക്ടര്‍ പി.അശോകന് സ്വാഗതവും സിക്രട്ടറി പി.യം.ധന്യ നന്ദിയും പറഞ്ഞു.
