വടകര: ദീര്‍ഘകാലം കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം പ്രസിഡന്റും പൊതുപ്രവര്‍ത്തകനും ആധാരം എഴുത്തുകാരനുമായിരുന്ന പാതിരിപ്പറ്റ ചെറിയ കൈവേലിയിലെ കെ.നാണുവിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് വീട്ടുവളപ്പില്‍ സംസ്കരിച്ചു. തുടര്‍ന്ന് നടന്ന സര്‍വ്വകക്ഷി അനുശോചനത്തില്‍ വാര്‍ഡ് മെമ്പര്‍ ഹേമ മോഹന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്, ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി പ്രമോദ് കക്കട്ടില്‍, വി.ഇ.ചന്ദ്രന് (സിപിഎം), സി.വി.അഷറഫ് (മൂസ്ലിം ലീഗ്), മുകന്ദന് കുനിയില്‍ (ബിജെപി), എന്‍.കെ.പൊക്കന്‍ (ആര്‍എംപിഐ),
രാജഗോപാലന്‍ കാരപ്പറ്റ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി എടക്കാട്ട് ലാലു സ്വാഗതം പറഞ്ഞു. ചെറിയ കൈവേലിയിലെ രാഷ്ട്രീയ പ്രവര്‍ത്തകരായ എന്‍.കെ.പ്രേമന്, വി.കെ.മമ്മു, എ.പി.സുമേഷ് മുതലായവര്‍ സംബന്ധിച്ചു.
കെ.നാണു വിന്റെ നിര്യാണത്തില്‍ കുന്നുമ്മല്‍ മണ്ഡലം കോണ്‍ഗ്രസ് യോഗം അനുശോചിച്ചു. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മണ്ഡലം നേതാക്കളായ പി.പി.അശോകന്, കെ.കെ.രാജന്, ഒ.വനജ, കെ.അനന്തന്, കെ.പി.ബാബു, എ.ഗോപിദാസ്, വി.പി.മൂസ, കെ.പി.ജിതിന്, സീബ ലാലു, ബീന കുളങ്ങരത്ത്, സി.ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.