
പരമ്പരാഗത ശില്പചാരുതയില് നിര്‍മിച്ചതും സമകാലിക മാതൃകയില്‍ രൂപകല്പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് ആര്‍ട്ടിസ്ട്രിയില്‍ ഒരുക്കുന്നത്. ഇതിലെ ഓരോ ആഭരണവും കാല്പനികതയുടേയും കരവിരുതിന്റെയും കയ്യൊപ്പു ചാര്‍ത്തുന്നവയാണ്. ഇന്ത്യയിലെ വിദഗ്ധരായ പാരമ്പര്യകലാകാരന്മാരുടെ പരിശ്രമഫലമാണ് ആര്‍ട്ടിസ്ട്രിയില്‍ പ്രദര്‍ശിപ്പിക്കുന്ന ഓരോ ആഭരണവും. രാജകുടുംബങ്ങള്‍ പൈതൃകസ്വത്തായി കൈമാറി വരുന്നതും പൗരാണിക കാലത്ത്

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ സബ് ബ്രാന്റുകളായ മൈന്‍ ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഇറ അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി കളക്ഷന്‍, ഡിവൈന്‍ ഇന്ത്യന്‍ ഹെറിറ്റേജ് ജ്വല്ലറി കളക്ഷന്‍, എത്ത്നിക്സ് ഹാന്റ് ക്രാഫ്റ്റഡ് ജ്വല്ലറി കളക്ഷന്‍, പ്രെഷ്യ പ്രെഷ്യസ് ജെം ജ്വല്ലറി കളക്ഷന്‍, വിറാസ് റോയല്‍ പൊള്‍കി ജ്വല്ലറി, കാഷ്വല്‍ ജ്വല്ലറി, സ്റ്റാര്‍ലറ്റ് കിഡ്സ് ജ്വല്ലറി കളക്ഷന്‍ എന്നിവയിലെ പ്രത്യേകം തെരഞ്ഞെടുത്ത ശ്രേണി ആര്‍ട്ടിസ്ട്രിയുടെ പ്രത്യേകതയാണ്.
മലബാര്‍ ഗോള്‍ഡില്‍ രാജ്യത്ത് എവിടെയും സ്വര്‍ണത്തിന് ഒരേ വില
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് രാജ്യത്ത് എവിടെയും സ്വര്‍ണത്തിന് ഒരേ വിലയാണ് ഈടാക്കുന്നത്. 100 ശതമാനം പരിശുദ്ധമായ ഹാള്മാക്കിംഗ് ആഭരണങ്ങളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ വില്‍പ്പന നടത്തുന്നത്. വിശ്വാസ്യതയും സുതാര്യതയും ഊട്ടിയുറപ്പിക്കുന്നതിനായി ഉപഭോക്താക്കള്‍ക്കായി 10 പ്രോമിസുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ആഭരണങ്ങളുടെയും കൃത്യമായ പണിക്കൂലിയും സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ രേഖപ്പെടുത്തിയതുമായ സുതാര്യമായ പ്രൈസ് ടാഗ്, ആഭരണങ്ങള്‍ക്ക് ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സ്വര്‍ണത്തിന് 100 ശതമാനം മൂല്യം, സ്വര്‍ണത്തിന്റെ 100 ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ഹാള്‍മാര്‍ക്കിംഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐ ജി ഐ ജി ഐ എ സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, എല്ലാ ആഭരണങ്ങള്‍ക്കും ബൈബാക്ക് ഗ്യാരണ്ടി, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷൂറന്‍സ് പരിരക്ഷ. അംഗീകൃത സ്രോതസുകളില്‍ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും നല്കി നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍, ന്യായമായ പണിക്കൂലി എന്നീ പത്ത് പ്രോമിസുകളാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന് 13 രാജ്യങ്ങളിലായി 370 ഷോറൂമുകളുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ക്കു ചെലവഴിക്കുന്നതായി മാനേജ്മെന്റ് അറിയിച്ചു.