കക്കട്ടില്‍: വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് ലിസ്റ്റിനെതിരെ
പരാതിപ്രളയം. മിക്കയിടത്തു നിന്നും വ്യാപക പരാതികള്‍ ഉയര്‍ന്നു. വിജയം ഉറപ്പുവരുത്താന്‍ തന്നിഷ്ടപ്രകാരം വാര്‍ഡ് വിഭജിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. അതിരുകളും മറ്റ് മാനദണ്ഡങ്ങളും ലംഘിച്ച് രാഷ്ട്രീയ നിറം നോക്കിയാണ് വാര്‍ഡുകള്‍ വിഭജിക്കപ്പെട്ടത് എന്ന് പാര്‍ട്ടികള്‍ പരസ്പരം കുറ്റപ്പെടുത്തുന്നു.
ഒരു ഇടവഴിയോ നടപ്പാതയോ അതിരായി കണക്കാക്കാമെങ്കിലും ഒരേ പറമ്പില്‍ നില്ക്കുന്ന കുറച്ച് പേരെ വെട്ടിമാറ്റി അടുത്ത വാര്‍ഡില്‍ ചേര്‍ത്തത് സാമാന്യ നീതിയുടെ ലംഘനമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരേ പറമ്പിന്റെ അതിര് അപ്പുറവും ഇപ്പുറവും ഒരു വാര്‍ഡില്‍ നിലനിര്‍ത്തിയപ്പോള്‍ നടുവില്‍ കുറച്ച് ഭാഗം വളരെ അകലെയുളള വാര്‍ഡിനോട് ചേര്‍ത്ത
ഉദാഹരണങ്ങളുണ്ട്. ചില വാര്‍ഡുകള്‍ വെട്ടിമുറിച്ച് നാലു വാര്‍ഡുകളിലാക്കിയ സംഭവവും ഉണ്ട്. ചില വാര്‍ഡില്‍ ഉള്ളതിന്റെ പകുതിയില്‍ താഴെ വോട്ടര്‍മാരേ മറ്റൊരു വാര്‍ഡില്‍ കാണൂ. ഇതിലൂടെ വിജയവും ഭരണവും ഉറപ്പുവരുത്താനാണ് ശ്രമം.
ഏതൊക്കെ മാര്‍ഗത്തിലൂടെ വാര്‍ഡ് പിടിക്കാനാവുമോ അതു പ്രയോഗിക്കാനാണ്് പലരും ശ്രമിക്കുന്നത്. തദ്ദേശസ്ഥാപനം ഭരിക്കുന്ന മുന്നണിയുടെ താല്പര്യമാണ് പലയിടത്തും വാര്‍ഡ് വിഭജനത്തില്‍ നിഴലിക്കുന്നതെന്ന് പരാതിയുടെ സ്വഭാവം നോക്കിയാല്‍ വ്യക്തമാവും. ഡിസംബര്‍ നാലാണ് പരാതി നല്‍കേണ്ട അവസാന തിയ്യതി. ഇതിനു മുന്നേ പലരും പരാതി നല്‍കിക്കഴിഞ്ഞു. പരാതിയില്ലാത്ത തദേശ സ്ഥാപനം കുറവാണെന്ന് പറയാം.