കുറ്റ്യാടി: കുറ്റ്യാടി ടൗണിലും പരിസരത്തും വര്‍ധിച്ചു വരുന്ന ലഹരി വില്പനക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.
ലഹരിക്കെതിരെ നൈറ്റ് മാര്‍ച്ച്, വാര്‍ഡുകള്‍, ലൈബ്രറികള്‍, സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ സദസ്, ബോധവല്‍ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. പോലീസ്, എക്സൈസ് അധികൃതര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-യുവജന സംഘടന പ്രതിനിധികള്‍, വായനശാല, സാമൂഹ്യ-സാംസ്കാരിക സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍, പി ടി എ ഭാരവാഹികള്‍, വ്യാപാരസംഘടന പ്രതിനിധികള്‍ പരിപാടിയില്‍ പങ്കാളികളായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി കെ മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. സബിനാ മോഹന്‍, ഹാഷിം നമ്പാട്ടില്‍, കുറ്റ്യാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൈലാസ് നാഥ്, എക്സൈസ് ഇന്‍സ്പെക്ടര്‍
ആനിമോന്‍ ആന്റണി, സി എന്‍ ബാലകൃഷ്ണന്, ടി കെ ബിജു, സി വി മൊയ്തു,
ലത്തീഫ് ചുണ്ടയില്‍, കെ രജില്‍, രാഹുല്‍ ചാലില്‍ , അബ്ബാസ് കുറ്റ്യാടി, ബൈജു തെക്യേടത്ത്, ഷൗക്കത്ത് വടയം സംസാരിച്ചു. സെക്രട്ടറി ഒ ബാബു നന്ദി പറഞ്ഞു. ഭാരവാഹികളായി കെ രജില്‍ ( കണ്‍വീനര്‍), സബിനാ മോഹന്‍ ( ചെയര്‍പേഴ്സണ്‍ ), രാഹുല്‍ ചാലില്‍ (ജോ. കണ്), ഷൗക്കത്ത് വടയം ( വൈ. ചെയര്‍ ) തെരഞ്ഞെടുത്തു.