നാദാപുരം: സിപിഎം മുന്‍ നാദാപുരം ഏരിയ കമ്മിറ്റി അംഗവും കര്‍ഷക സംഘം നാദാപുരം ഏരിയ സെക്രട്ടറിയുമായിരുന്ന
കുനിച്ചോത്ത് കുമാരന്റെ ഒന്‍പതാമത് ചരമവാര്‍ഷികം ദിനം ആചരിച്ചു. രാവിലെ വീട്ടുപരിസരത്ത് പ്രകടനവും പതാക ഉയര്‍ത്തലും നടത്തി. എംവൈഎം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അനുസ്മരണ സംഗമം കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. എരോത്ത് ഫൈസല്‍ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ. മോഹന്‍ ദാസ്, സി.എച്ച്.മോഹനന്, വി.കുമാരന്, സി.എച്ച്.ബാലകൃഷ്ണന്, ടി.ചത്തു, ടി.കണാരന് എന്നിവര്‍ സംസാരിച്ചു. വി.കെ.സലീം സ്വാഗതം പറഞ്ഞു.
