ഓര്‍ക്കാട്ടേരി: ഏറാമല ഗ്രാമ പഞ്ചായത്ത് പതിനാലാം വാര്‍ഡ് വികസന സമിതി മെമ്പറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും
കെ.കുഞ്ഞിരാമ കുറുപ്പ് മെമ്മോറിയല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകനുമായ കെ.ടി.കുഞ്ഞിരാമന് (76) അന്തരിച്ചു. ഓര്‍ക്കാട്ടേരി ഒലീവ് ആര്‍ട്ട്സ്&സയന്‍സ്കോളജ് മുന്‍ പ്രിന്‍സിപ്പാള്‍, ഓര്‍ക്കാട്ടേരി എംഎം ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മുന്‍ പ്രിന്‍സിപ്പള്‍, തളിര് ഫാര്‍മേഴ്സ് ക്ലബ്ബ് സ്ഥാപകനേതാവ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. ഭാര്യ: ഭാമിനി കുറ്റോത്ത്. മക്കള്‍: സ്മിത, സ്മിജിത്ത് (അമേരിക്ക). മരുമക്കള്‍: ദിലീപ് സി.വി (എക്സൈസ് ഓഫീസര്‍ കണ്ണൂര്‍), രഷ്മി കാക്കനൂര്‍.
