ഓര്‍ക്കാട്ടേരി: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെഎസ്പിയു) ഏറാമല കുന്നുമ്മക്കര യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു.
പ്രസിഡന്റ് എം.സി.രാജഗോപാലന്റെ അധ്യക്ഷതയില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.കെ.പ്രമോദ് മുഖ്യാതിഥിയായി. കാലടി സര്‍വകലാശാലയില്‍ നിന്നു ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിയ കെ.ടി.ശില്പ, കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണമെഡല്‍ ജേതാവ് അല്‍നാ സത്യന്, ജില്ലാ സ്പോര്‍ട്സ് മീറ്റില്‍ സ്വര്‍ണം നേടിയ എസ്.എസ്.നവിന് എന്നിവരെ കെ.കെ.ശശീന്ദ്രന്, കെ.പി. ഭാസ്കരന്, ടി.രമണി എന്നിവര്‍ അനുമോദിച്ചു. റിട്ട. എച്ച്ഐ സി.എച്ച്.രാജീവന് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. പ്രഭാകരന് മഞ്ചാളത്ത്, എം. രാമകൃഷ്ണന്, കെ.കെ. രാജന് വി.പി. സുരേന്ദ്രന്, എ.കെ. ബാലകൃഷ്ണന്, കെ. കെ. പ്രസന്ന, വി. കെ. ശശി എന്നിവര്‍ സംസാരിച്ചു സെക്രട്ടറി എം. ദാമോദരന്‍ സ്വാഗതം പറഞ്ഞു. കുടുംബാഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
