കാറ്റിൽ പരത്തി എന്ന് ആരോപിച്ചും പ്രസ്തുത തിരഞ്ഞെടുപ്പിൽ പോലിസ് ഏക പക്ഷിയായ നിലപാടാണ് ഉണ്ടായതെന്നും ആരോപിച്ചു ഡി.സി.സി യുടെ നേതൃത്വത്തിൽ
കോഴിക്കോട് പോലീസ് കമ്മീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. ശ്മാശനം റോഡിൽ നിന്ന്
ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കമുള്ള നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. മാവൂർ
റോഡ് വഴി നീങ്ങിയ പ്രകടനം കമ്മീഷണർ ഓഫിസിന് മുമ്പിൽ വെച്ച് പോലിസ് തടഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഡി.സി.സി. അധ്യക്ഷൻ അഡ്വ – കെ. പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. ടി.സിദ്ദിഖ് എം.എൽ എ,
മുൻ ഡി.സി.സി. പ്രസി , കെ.സി.അബു, കെ.പി.സി.സി സെക്രട്ടറിപി.എം. നിയാസ്, യു.ഡി.എഫ് ചെയർമാൻ കെ.ബാലനാരായണൻ, യുത്ത് കോൺ- പ്രസി – ആർ. ഷഹിൻ, വിവിധ നേതാക്കളായ വിദ്യാ ബാലകൃഷ്ണൻ, നിജേഷ് അരവിന്ദ് തുടങ്ങി വിവിധ യൂത്ത് , മഹിള , വിവിധ പോഷക സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, ബ്ലോക്ക് , മണ്ഡലം, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ മാർച്ചിന്
നേതൃത്വം നൽകി.
ആനന്ദൻ എലിയാറ