കക്കട്ടില്‍: സമാന ചിന്താഗതിയുള്ള രാഷ്ട്രീയ കക്ഷികളെ ചേര്‍ത്ത് മുന്നണി രാഷ്ട്രീയം പ്രാവര്‍ത്തികമാക്കിയ ധിഷണാ
ശാലിയാണ് സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങളെന്ന് ജില്ലാ മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍ പി.അമ്മദ് അനുസ്മരിച്ചു. ബാഫഖി തങ്ങളുടെ നാമധേയത്തില്‍ കോഴിക്കോട് പണിയുന്ന ജില്ലാ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ കുന്നുമ്മല്‍ പഞ്ചായത്ത് ഫണ്ട് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ സംഭാവന കുയ്യടി മൊയ്തു ഹാജി അമ്പലക്കുളങ്ങരയില്‍ നിന്ന് സ്വീകരിച്ച് പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ചു. സി വി അഷ്റഫ്, എ വി നാസറുദ്ദീന്‍, എ പി കുഞ്ഞബ്ദുള്ള, ചാലില്‍ സൂപ്പി ഹാജി, പുന്നോള്‍ കണ്ടി അബ്ദുല്‍ മജീദ്, എം. കെ അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് കുനിയില്‍ പങ്കെടുത്തു.
